ആർ എസ് സി കുവൈത്ത് നാഷനൽ 2025-26 കാലയളവിലേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു.
താളം തെറ്റില്ല എന്ന പ്രമേയത്തിൽ നടന്ന അംഗത്വകാല പ്രവർത്തനങ്ങളെ തുടർന്ന് യൂനിറ്റ്, സെക്ടർ, സോൺ യൂത്ത് കൺവീനുകൾ പൂർത്തീകരിച്ചതിന് ശേഷം നാഷനൽ യൂത്ത് കൺവീനിലിലാണ് നവസാരഥികളെ പ്രഖ്യാപിച്ചത്.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന കൺവീൻ നാഷനൽ ചെയർമാൻ ഹാരിസ് പുറത്തീലിന്റെ അധ്യക്ഷതയിൽ ഐസിഎഫ് നാഷനൽ സെക്രട്ടറി റഫീഖ് കൊച്ചനൂർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി സ്വാദിഖ് ചാലിയാർ, ശിഹാബ് വാരം, ശിഹാബ് വാണിയന്നൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി, അസീസ് സഖാഫി, അബ്ദുല്ല വടകര, അബു മുഹമ്മദ്, എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഉബൈദ് നൂറാനി, നവാഫ് അഹമ്മദ്, അൻവർ ബലെക്കാട് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
ശഹദ് മൂസ പാലാട്ട് (ചെയർമാൻ), ജസ്സാം കുണ്ടുങ്ങൽ (ജനറൽ സെക്രട്ടറി), നജീബ് തെക്കെക്കാട് (എക്സിക്യുട്ടീവ് സെക്രട്ടറി). സെക്രട്ടറിമാർ: അബ്ദു റഹ്മാൻ വിളയൂർ, ഏപി മൂസക്കുട്ടി പാലാണി, നാഫി കുറ്റിച്ചിറ, ഷഫീഖലി നിലമ്പൂർ, സിദ്ധീഖ് പനങ്ങാട്ടൂർ, അനസ് മുഈനി മൂർക്കനാട്, ഡോ. മുഹമ്മദ് ഷാഫി കരുവാംപൊയിൽ, ആരിഫ് ചാവക്കാട്, സൈഫുദ്ധീൻ കോടാമ്പുഴ, മുഹമ്മദ് ഫായിസ് വായൂർ.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ