സബാഹ് അൽ-അഹ്മദ്, അൽ-വഫ്ര എന്നീ പ്രദേശങ്ങളിൽ, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി . ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാമുകൾക്ക് എതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി .
ഇതുകൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 10 പേരെ അറസ്റ്റ് ചെയ്തു.
വിവിധ കേസുകളിൽ തിരയുന്ന 21 പേരെ പിടികൂടി.തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായും വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് 15 വാഹനങ്ങൾ പിടിച്ചെടുത്തു.
നിയമം നടപ്പിലാക്കുന്നതിലും പൊതു സുരക്ഷ നിലനിർത്തുന്നതിന്റെയും ഭാഗമായി സമാനമായ പ്രവർത്തനങ്ങൾ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ