സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റോ അതിൽ താഴെയോ ഉള്ള 60 വയസും അതിൽ കൂടുതൽ പ്രായമുള്ള വ്യക്തികൾക്ക് കുടുംബ/ആശ്രിത വിസയിൽ ((ആർട്ടിക്കിൾ 22) നിന്ന് സ്വകാര്യ മേഖലയിൽ (ആർട്ടിക്കിൾ 18) ജോലി ചെയ്യാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഈ കൈമാറ്റം തൊഴിലുടമകൾ മാറുന്നതിന് ബാധകമായ അതേ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്. കൂടാതെ, സർക്കാർ കരാറുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളെ ഇപ്പോൾ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിച്ചിരിക്കുന്നു.
അതിനിടെ, 2024 ലെ ലേബർ ഫോഴ്സ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത് 31,391 തൊഴിലന്വേഷകർ വിവിധ വിദ്യാഭ്യാസ തലങ്ങളിലായി ദേശീയ തൊഴിൽ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 27 പിഎച്ച്‌ഡി ഹോൾഡർമാർ, ബിരുദാനന്തര ബിരുദമുള്ള 629 വ്യക്തികൾ, യൂണിവേഴ്സിറ്റി (ബാച്ചിലേഴ്സ്) ബിരുദമുള്ള 17,927 പേർ, 6,805 ഡിപ്ലോമ ഹോൾഡർമാർ, വ്യത്യസ്‌ത തലത്തിലുള്ള സെക്കൻഡറി, ഇൻ്റർമീഡിയറ്റ് വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് ആളുകളും ഉൾപ്പെടുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ