വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമലംഘന പേയ്മെൻ്റുകൾ മന്ത്രാലയം അല്ലെങ്കിൽ സഹേൽ അപേക്ഷകൾ പോലുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അയച്ച നമ്പറിന്റെ വിശ്വാസ്യത പരിശോധിച്ച് മാത്രമേ പ്രതികരിക്കാവൂ എന്ന് പൊതുജനങ്ങളോട് മന്ത്രാലയം മുന്നറിയിപ്പു നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവര്‍ സഹൽ ആപ്പിലെ ‘അമാൻ’ സേവനം ഉപയോഗിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി .
അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് ഒരിക്കലും സന്ദേശങ്ങൾ അയക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സമീപ ദിവസങ്ങളിൽ, നിരവധി താമസക്കാർക്ക് ട്രാഫിക് പിഴയെക്കുറിച്ചുള്ള എസ്എംഎസ് അറിയിപ്പ് ലഭിക്കുകയും ചില വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് പിഴ അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രലയത്തിന്റെ മുന്നറിയിപ്പ് .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ