വികലാംഗർക്കായിനീക്കിവച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾ മറ്റുള്ളവർ ഉപയോഗിക്കരുതെന്ന് ഡ്രൈവർമാരോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചതായി അൽ-സെയാ ദിനപത്രം റിപ്പോർട്ട് ചെയ്തു . എക്‌സ് ( X ) പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റിൽ മന്ത്രാലയം 2010ലെ 8-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 63 എടുത്തുകാട്ടി.
വികലാംഗരായ വ്യക്തികൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ന്യായീകരണമില്ലാതെ പാർക്ക് ചെയ്യുന്ന ഏതൊരാൾക്കും ഒരു മാസം വരെ തടവും 100 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു .
വികലാംഗരുടെ അവകാശങ്ങളെ മാനിക്കേണ്ടതിൻ്റെയും നിയമം അനുസരിക്കുന്നതിൻ്റെയും പ്രാധാന്യം എല്ലാവരും മനസിലാക്കണമെന്ന് അധികൃതർ വ്യക്തമാക്കി .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ