തൃശ്ശുർ അസോസിയേഷൻ ഓഫ് കുവൈറ്റ് കായിക സമിതിയുടെ നേതൃത്വത്തിൽ ട്രാസ്കിലെ അംഗങ്ങൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ്, മിഷ്രഫ് pays ഫുട്ബോൾ ഗ്രൗണ്ടിൽ നവംബർ 15 ന് സംഘടിപ്പിച്ചു. 8 ഏരിയകളിൽ നിന്നായി 10 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. കായിക സമിതി കൺവീനർ ജിൽ ചിന്നൻ സ്വാഗതം പറഞ്ഞതിനെ തുടർന്ന് ട്രാസ്ക് പ്രസിഡന്റ് ബിജു കടവി ടൂർണമെൻറ് കികോഫ് ചെയ്തു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വൈസ് പ്രസിഡന്റ് ജഗദാംബരൻ,വനിതാ വേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, സാമൂഹ്യ ക്ഷേമ സമിതി കൺവീനർ സിജു എം.എൽ,ആർട്സ് കൺവീനർ ബിജു സി ഡി, വനിതാ വേദി സെക്രട്ടറി ഷാന ഷിജു, വനിതാ വേദി ജോയിൻറ് സെക്രട്ടറി സക്കീന അഷ്റഫ് എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു.
ഫൈനൽ പോരാട്ടത്തിൽ കുവൈറ്റ് സിറ്റി ഏരിയ ടീമിനെ പരാജയപ്പെടുത്തി സാൽമിയ ഏരിയ ടീം ജേതാക്കളായി.കളിക്കളം കുട്ടികൾക്ക് സംഘടിപ്പിച്ച ടൂർണമെന്റിൽ അബ്ബാസിയ A ടീം ജേതാകളായി,വനിതകൾക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ടിൽ അബ്ബാസിയ A ടീം ജേതാകളായി വിജയികൾക്കുള്ള സമ്മാനം ട്രാസ്ക് പ്രസിഡന്റ് ബിജു കടവിയിൽ നിന്നും ടീം ക്യാപ്റ്റൻ ഏറ്റുവാങ്ങി, ട്രാസ്ക് സ്പോർട്സ് ജോയിൻറ് കൺവീനർ റോജോ ജോസ് എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ