ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാംസ്കാരികമായും ഭാഷാപരമായും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് സംഘ പരിവാർ ശ്കതികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി ദാവൂദ് പറഞ്ഞു . പ്രവാസി വെൽഫെയർ കുവൈറ്റ് സംഘടിപ്പിച്ച ടോക് ഷോയിൽ മുഖ്യാതിഥിയായി സംസാരിക്കുകയാരിന്നു അദ്ദേഹം.
ലജിസ്ളേറ്റിവും എക്സിക്ക്യൂട്ടീവും ജുഡീഷ്യറിയും ചോദ്യമുനയിൽ നിൽക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് പോറലേൽക്കുയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ലോക സഭാ തെരെഞ്ഞെടുപ്പ് സുതാര്യമാണോ എന്ന സംശയം ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകം ക്ഷണിക്കപ്പെട്ട കുവൈറ്റിലെ പൗര പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈറ്റ് സംസ്ഥാന പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കൺവീനർ അന്വർഷാജി സ്വാഗതവും ജനറൽ സെക്രെട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.