ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സൗകര്യങ്ങൾ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് -1ലെ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി വിശാലമായ സൗകര്യങ്ങളോടെ റീ ലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെയും അഭ്യുദയകാക്ഷികളുടെയും സാന്നിദ്ധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ജാസിം മുഹമ്മദ് ഖാമിസ് അൽ ഷറാഹ് എന്നിവർ ചേർന്ന് റീലോഞ്ച് കർമ്മം നിർവഹിച്ചു. ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി,സി.ഇ.ഒ മുഹമ്മദ് സുനീർ,സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്,അമാനുല്ല മറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ ജലീബിന്റെ പുതുക്കിയ ശാഖ ഉപഭോക്താക്കൾക്കായി ഒരുക്കി വെച്ചിട്ടുള്ളത്. നവീകരിച്ച വിശാലമായ ഫുഡ് കോർട്ടും ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എല്ലാ തരം ഭക്ഷണപ്രിയരെയും ആകർഷിക്കും വിധത്തിലുള്ള വിഭവങ്ങൾ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കുള്ള കളിസഥലവും ജലീബ് ഔട്ട്‍ലറ്റിന്റെ പ്രത്യേകതയാണ്. ഇതിലൂടെ ഷോപ്പിങിനൊപ്പം ഭക്ഷണവും കുട്ടികളുടെ വിനോദവും കൂടി ജലീബ് ഔട്ട്‌ലെറ്റിൽ സാധ്യമാക്കാം.നവീകരിച്ച വെജിറ്റബിൾ , ഫിഷ് കൌണ്ടർ ,മീറ്റ് കൌണ്ടർ , ഇലക്ട്രോണിക്സ് കൌണ്ടർ, ടെക്സ്റ്റ്യിൽ കൌണ്ടർ തുടങ്ങി എല്ലാ ഡിപ്പാർട്മെന്റുകളും മികച്ച നിലവാരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് .
ഗ്രാൻഡ് ഹൈപ്പർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ശൈഖ് ദാവൂദ് അൽ സൽമാൻ അൽ സബാഹ് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു . മൂന്ന് വിജയികൾക്ക് ഹാവേൽ കാറുകൾ ,പത്തു വിജയികൾക്ക് ഐഫോൺ 15 പ്രൊ മാക്സ് , ഇരുനൂർ വിജയികൾക്ക് അമ്പത് കുവൈറ്റ് ദിനാർ ഗിഫ്റ് വൗച്ചർ തുടങ്ങി കൈ നിറയേ സമ്മാനങ്ങളാണ് ഗ്രാൻഡ് ഷോപ്പിംഗ് ഫ്രസ്റ്റിവലിൽ ഉള്കൊള്ളിച്ചിട്ടുള്ളത് . ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന ‘ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിൽ’ അഞ്ചുദിനാറിനോ അതിനു മുകളിലോ ഗ്രാൻഡ് ഹൈപ്പറിന്റെ ശാഖകളിൽ നിന്നും പർച്ചേസ് ചെയ്യന്നവരിൽ നിന്ന് തിഞ്ഞെടുക്കുന്ന വിജയികളാണ് സമ്മങ്ങൾക്ക് അർഹരാകുന്നത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ