ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി : കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹ് ഇനി കുവൈറ്റിനെ നയിക്കും.
ഹിസ് ഹൈനസ് അമീറിന്റെ വേർപാടിനെ തുടർന്ന് ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ അധ്യക്ഷനായ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ എസ്സ അൽ-കന്ദരി നടത്തിയ പ്രസ്താവനയിൽ, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹ് പുതിയ അമീറായിരിക്കുമെന്ന് അറിയിച്ചു. പ്രഖ്യാപനം ഭരണഘടനയ്ക്ക് അനുസൃതമായിരുന്നു.
More Stories
ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ
വലിയ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതായി കണ്ടെത്തിയ ബെദൂനി യുവാവ് അറസ്റ്റിൽ .
കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും