ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അല്പം മുമ്പാണ് കുവൈറ്റ് മന്ത്രിസഭയിൽ എണ്ണ, വാണിജ്യ, നിക്ഷേപ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ: സാദ് അൽ ബർറക്കിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നിക്ഷേപ
സഹകരണത്തിനും ഹൈഡ്രോ കാർബൺ മേഖലയിലെ സഹകരണത്തിനും ഇരുവരും ചർച്ച ചെയ്തു.
More Stories
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്