ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകളെ തുടർന്ന് എല്ലാ സർക്കാർ സ്‌കൂളുകളിലും വ്യാഴാഴ്ച ഓൺലൈൻ ക്ലാസ്സുകൾ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം.
വിദ്യാഭ്യാസം സുസ്ഥിരമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നടപടിയെന്നും ഈ മാറ്റം സുഗമമാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും വിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ-വാഹിദ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ ഔദ്യോഗിക അപ്‌ഡേറ്റുകൾ നിരീക്ഷിക്കുവാനും അൽ-വാഹിദ എല്ലാവരോടും അഭ്യർത്ഥിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ