ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓരോ മണിക്കൂറിലും ശരാശരി 42 പേർ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ചുവന്ന ലൈറ്റ് കടക്കുന്നു എന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അതായത് പ്രതിദിനം ശരാശരി 1,000 പേർ ഈ ഗുരുതരമായ ലംഘനം നടത്തുന്നു, അങ്ങനെ അവരുടെ ജീവനും മറ്റ് വാഹനയാത്രക്കാരുടെ ജീവനും അപകടത്തിക്കുന്നു .
2023 നടപ്പുവർഷത്തിന്റെ ആരംഭം മുതൽ കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെ 2,40,000 ലംഘനങ്ങളാണ് നേരിട്ടും അല്ലാതെയുമുള്ള ചുവപ്പ് ട്രാഫിക് നിയമലംഘനങ്ങളെന്ന് സുരക്ഷാ വൃത്തങ്ങൾ അൽ-ഖബാസ് ദിനപത്രത്തോട് വെളിപ്പെടുത്തി. ഈ ലംഘനങ്ങളിൽ 65% പുരുഷന്മാരും 26% സ്ത്രീകളുമാണ് ചെയ്തതെന്നും 9% ലംഘനങ്ങൾ കമ്പനികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;