ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ‘ കൂട്ടം’ കുടുബ കൂട്ടായ്മയുടെ കുവൈറ്റ് ചാപ്റ്റർ ഓണാഘോഷവും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും മംഗഫിൽ വെച്ചു നടത്തി .കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി കൂട്ടം കൂട്ടായ്മയിൽ ഇരുപതിനായിരത്തിലേറെ അംഗങ്ങളാണ് ഉള്ളത്. കുവൈത്തിൽ നടന്ന ഓണാഘോഷത്തിന് കൂട്ടം ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ, വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. ഓണസദ്യയും വിവിധ കലാപരിപാടികളുമായി ഓണം ആഘോഷിച്ചു.
അതോടൊപ്പം കൂട്ടം കുവൈത്തിന്റെ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ജോർജ് ജോസഫ് , വൈസ് പ്രസി : പ്രബിജു, സെക്രട്ടറി : ബിന്ദു, ജോ. സെക്രട്ടറി : പ്രതീഷ്, ട്രഷറർ : അജി പാലക്കാടൻ കൂടാതെ
സജീവ്, ജയകുമാർ, വസന്തകുമാരി, ഉഷ തങ്കപ്പൻ, അജിത് കുമാർ,ഹസീന എന്നിവർ പ്രവർത്തക സമിതി അംഗങ്ങളും
ലാലു ഉമ്മൻ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.