കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാർഷിക മേഖലയിലെ – ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ സി പി ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു
ഒ എൻ സിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു .ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ചെയർമാൻ ഹമീദ് പാലേരി .അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . പരിപാടി യുടെ പ്രായോജകരായ ഇംപീരിയൽ ഹോട്ട് & ബേക്കേഴ്സ് ഗ്രൂപ്പിനും , പ്രവാസി സേവന കേന്ദ്രത്തിനും പരിപാടി വിജയിപ്പിക്കാൻ സഹായിച്ചവർക്കും ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ