കുവൈറ്റ് സിറ്റി :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഓറൽ ഹെൽത്ത് ഗൈഡിന്റെ എട്ടാം വാല്യം ‘ന്യൂ ഏജ് ഡെന്റിസ്ട്രി’ പുറത്തിറക്കി.സാൽമിയ മില്ലേനിയം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഡെന്റൽ അസോസിയേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ദഷ്തി മുഖ്യാതിഥിയായിരുന്നു.കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡെന്റിസ്ട്രി ഫാക്കൽറ്റി ഡീൻ ഡോ. റാഷിദ് അൽ അസെമി, ന്യൂ ഓസ്‌ലർ ഫോർ മെഡിക്കൽ സർവീസസ് പ്രസിഡന്റ് ഡോ. ഒസാമ അൽ ഷഫീ, അൽ സയഫെ സി.ഇ.ഒ ഗസ്സൻ ഹോംസി, ഡിഡിഎസ് ഇന്റർനാഷണലിന്റെ സി.ഇ.ഒ ഒമർ സ്വീഡൻ എന്നിവർ പങ്കെടുത്തു.


ചീഫ് എഡിറ്റർ ഡോ. ദീൻദയാൽ മിട്ടപ്പള്ളി ഓറൽ ഹെൽത്ത് ഗൈഡ് അവതരിപ്പിച്ചു. ഐഡാക്കിയൻ ഓഫ് ദ ഇയർ അവാർഡ് ഡോ. ഷഹീർ മാലിക്കിനും ഡോ. രാജേഷിനും സമ്മാനിച്ചു .ഡോ. ജഗൻ ബാസ്‌കരദോസ് സ്വാഗതവും ഡോ. രമ്യ എലിസബത്ത് മാത്യു നന്ദിയും പറഞ്ഞു.
ഡോ. റീബി സാറാ തോമസ്, ഡോ. പ്രതാപ് ഉണ്ണിത്താൻ, ഡോ. ഷാലിൻ അന്ന സൈമൺ, ഡോ. ബങ്കിമ മൽഹോത്ര, ഡോ. ദേവി പ്രിയ, ഡോ. ശിൽപ രാജ്, ഡോ.ഹീബ അൻസാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ