ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണുമായി സഹകരിച്ച് 3 മാസത്തെ ‘ഹിന്ദി ഭാഷാ അവബോധ കോഴ്സ്’ ഓൺലൈനായി സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള മൂന്നുമാസം ആയിരിക്കും കോഴ്സിന്റെ സമയപരിധി.
താൽപ്പര്യമുള്ളവർ ഇനിപ്പറയുന്ന വിശദാംശങ്ങൾ pic.kuwait@mea.gov.in എന്ന വിലാസത്തിൽ ഓഗസ്റ്റ് 11 ന് മുൻപ് അയയ്ക്കാവുന്നതാണ്.
(i) അപേക്ഷകന്റെ പേര്
(ii) ഫോൺ നമ്പർ
(iii) ഇമെയിൽ ഐഡി
(iv) വിലാസം
(v) ദേശീയത
(vi) വിദ്യാഭ്യാസ യോഗ്യത.
വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്നോ കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകും
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ