ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സഹപ്രവർത്തകനെ വെടിവെച്ച്
കൊന്ന സൈനികൻ അറസ്റ്റിൽ.
പ്രതിരോധ മന്ത്രാലയത്തിന്റെ ക്യാമ്പുകളിലൊന്നിൽ വച്ചാണ് ഒരു സൈനികൻ തന്റെ സഹപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ