Times of Kuwait
കുവൈറ്റ് സിറ്റി: റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ഫർവാനിയയിൽ വെച്ച് നടന്നു. ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ക്ലോത്തിങ് ബ്രാൻഡ് ആയ ഹൈവ് ആണ് റെഡ് അരോസിന്റെ മുഖ്യ സ്പോൺസർ.

ഹൈവ് സ്പോർട്സിന്റെ സഹകരണത്തോടെ രണ്ട് ജേഴ്‌സികളിലായാണ് ടീം റെഡ് ആരോസ് പുതിയ സീസണിൽ കളത്തിലിറങ്ങുന്നത്. ഔദ്യോഗിക ജേഴ്സി കൂടാതെ കോവിഡ് മുൻനിര പോരാളികളോടുള്ള ആദരസൂചകമായി മറ്റൊരു ജേഴ്‌സി കൂടി പുറത്തിറക്കിയിട്ടുണ്ട്.

കുവൈറ്റിൽ ആദ്യമായാണ് ഒരു ക്ലബ് കോവിഡ് ബോധവൽക്കരണത്തിനായി സാമൂഹിക പ്രതിബദ്ധതയുള്ള ജേഴ്‌സി പ്രകാശനം ചെയ്യുന്നത്. ജേഴ്‌സിയിൽ ഉപയോഗിച്ച #every_shot_matters, #we_shall_overcome എന്നീ ഹാഷ് ടാഗുകൾ വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും പ്രതിസന്ധികളിൽ ആവശ്യമായ മനസികാരോഗ്യത്തെപ്പറ്റിയും സൂചിപ്പിക്കുന്നു.
ചടങ്ങിൽ റെഡ് ആരോസ് ടീം മാനേജർ ശ്യാം പ്രസാദ്, അസിസ്റ്റന്റ് മാനേജർ റിബിൻ പൗലോസ്, ട്രെഷറർ അനീഷ് സ്കറിയ തുടങ്ങിയവർ സംസാരിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ