Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നാണ് ഏഷ്യാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യസഹമന്ത്രി വലീദ് അലി അൽ ഖുബൈസ്സിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ