Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 16,156 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 20 ശതമാനം അധികമാണിത്. 733 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളം കോവിഡ് മരണങ്ങളുടെ കണക്ക് പുതുക്കിയപ്പോള്‍ 622 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതാണ് എണ്ണം ഉയരാന്‍ കാരണമായത്. മുന്‍പുണ്ടായ 529 മരണങ്ങള് കൂടി കേരളം ബുധനാഴ്ച കോവിഡ് കണക്കില്‍ ചേര്‍ത്തിരുന്നു. 17,095 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 1.60 ലക്ഷം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
9,445 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളം പ്രതിദിന രോഗികളുടെ കണക്കില്‍ ഒന്നാമതാണ്. മഹാരാഷ്ട്രയില്‍ 1,485 പേര്‍ക്കും തമിഴ്നാട്ടില്‍ 1,075 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റൊരു സംസ്ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലില്ല.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി