Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
214 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,50,589 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്.
23,624 പേര് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3.32 കോടിയാളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. 97.99 ആണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ് വാക്സിന് നല്‍കിക്കഴിഞ്ഞു. 19 സംസ്ഥാനങ്ങളോട് വാക്സിനേഷന് വേഗത കൂട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.
More Stories
എയർ ഇന്ത്യ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ഏകകണ്ഠമായ നിലപാട് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിൻറെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം കുവൈറ്റ് സന്ദർശിക്കുന്നു
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു