Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി: അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ കുവൈറ്റിലെ ട്രാഫിക് അധികൃതർ 2021 ഒക്ടോബർ 3 മുതൽ ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി മോട്ടോർ ബൈക്കുകൾ നിരോധിച്ചു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ‘ഡെലിവറി മോട്ടോർസൈക്കിൾ സേവനം കാര്യക്ഷമമാക്കാൻ’ പുറപ്പെടുവിച്ച പുതിയ നിയന്ത്രണ പ്രകാരം 30, 40 റോഡുകൾക്ക് പുറമേ, ഫസ്റ്റ്, ഫോർത്ത് , ഫിഫ്ത്ത്, സിക്‌സ്ത്, സെവൻത് റിംഗ് റോഡുകളിൽ ബൈക്കുകൾ നിരോധിക്കുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ മാസങ്ങളിൽ കുവൈറ്റിൽ ബൈക്കുകളിലെ ഡെലിവറി സേവനങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ