Times of Kuwait
കുവൈറ്റ് സിറ്റി: ഭാരതാംബയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം “ത്രിവർണ്ണ സന്ധ്യ ” എസ്എംസിഎ കുവൈറ്റ്, മലയാളം മിഷൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ പരിപാടികളോടെ വിർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു.
എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോൻ ജോസഫ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ദേശാഭിമാനം തുടിച്ചു നിന്ന അന്തരീക്ഷത്തിൽ
മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച
പ്രവേശക ഗാനം, ചാച്ചാ നെഹ്രുവിന്റെ സ്വാതന്ത്ര്യ പ്രസംഗം, ദേശഭക്തി ഗാനം, ദേശഭക്തി കവിതാലാപനം, ദേശീയഗാനാലാപനം
വിവിധ രൂപത്തിലുള്ള നൃത്തങ്ങൾ, എന്നിവക്ക് എസ്‌എംസിഎ യുടെ വിവിധ ഏരിയകളിലുള്ള മലയാള പഠന കേന്ദ്രങ്ങൾ നേതൃത്വം നൽകി.
ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്‌മോൻ സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രെഷറർ സാലു പീറ്റർ ചിറയത്തു എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസ് ആന്റണി, ടിങ്ക ജോഫി എന്നിവർ പരിപാടികളുടെ ഏകോപനം നടത്തി.
മലയാളം മിഷൻ ഫഹാഹീൽ ഏരിയ
പ്രധാനാധ്യാപകൻ റിനീഷ് വർഗീസ് നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ