Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘകരായ പ്രവാസികള്‍ക്ക് കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.അതോടൊപ്പം, ട്രാഫിക് നിയമലംഘന നടത്തുന്ന സ്വദേശികളും പ്രവാസികളും, പിഴ നല്‍കുന്നതുവരെ അവര്‍ക്കുള്ള എല്ലാ തരത്തിലുമുള്ള സേവനങ്ങളും നിര്‍ത്തലാക്കാന്‍ മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം താത്പര്യപ്പെടുന്നതായാണ് സൂചന.
ആഭ്യന്തര മന്ത്രി ഷെയ്ക്ക് തമർ അൽ അലിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് പ്രാദേശിക റിപ്പോർട്ട് ചെയ്യുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ