Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും വാക്സിൻ സ്വീകരിച്ച എല്ലാവർക്കും തടസ്സമില്ലാതെ സ്വദേശങ്ങളിൽ പോയി വരാമെന്ന് ആരോഗ്യമന്ത്രി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ ഹമൂദ് അല്‍ സബാഹ് അറിയിച്ചു. ഹൈ റിസ്‌ക് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിന് പുറത്തു നിന്ന് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക്, അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകാരം ലഭിച്ചെങ്കിൽ കുവൈറ്റിലേക്ക് എത്താമെന്നും മന്ത്രി പറഞ്ഞു.
വിദേശങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് അഞ്ചു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി മന്ത്രാലയത്തിലെ ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക അറബ് മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ