Times of Kuwait
കുവൈത്ത് സിറ്റി: ഒരു ഡോസ് മാത്രം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശന അനുമതി നൽകില്ലെന്ന് അധികൃതർ. അംഗീകൃത വാക്സിനുകൾ രണ്ടുഡോസും സ്വീകരിച്ചവർക്ക് മാത്രമാണ് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശന അനുമതി നൽകുക.ഫൈസർ, ആസ്ട്രസൈനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾ മാത്രമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്.
ജോൺസൻ ആൻഡ് ജോൺസൻ ഒറ്റ ഡോസ് മാത്രമാണ് നൽകുന്നത്. അതുകൊണ്ട് അത് മതിയാകും. മറ്റു വാക്സിനുകൾ രണ്ട് ഡോസും നിർബന്ധമാണ്. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ നിരവധി പേർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ