Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരശേഖരണവും ആയി കുവൈറ്റ് ഇന്ത്യൻ എംബസി. കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സാധുതയുള്ള താമസ രേഖയുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ മടങ്ങിവരാം എന്നുള്ള അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ ആഭിമുഖ്യത്തിൽ വിവരശേഖരണം ആരംഭിക്കുന്നതാണ്.
മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നവർക്ക് കോവിഡ് വാക്സിൻ സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും യാത്രാ സേവനങ്ങളുടെ അറിയിപ്പിനുമാണ് വിവരശേഖരണം എന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
താല്പര്യമുള്ളവർ https://forms.gle/ZgRpFBTFV5V24Vqb8 എന്നാ ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളും ലഭ്യമാണ്. സംശയങ്ങൾക്ക് hoc.kuwait@mea.gov.in. എ മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ