കുവൈത്ത് സിറ്റി : മലയാളത്തിൻറെ മഹാനടൻ
മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ലാൽ കെയേഴ്സ് കുവൈറ്റ് ചാപ്റ്റർ. പൂർണ്ണമായും
കോവിഡ് മാനദണ്ഡങൾ പാലിച്ച് കൊണ്ട് ഖൈത്താൻ ഓസോൺ തിയേറ്ററിൽ വെച്ച് നടന്ന ആഘോഷ പരിപാടികളിൽ കോവിഡ വാക്സിനേഷൻ സ്വീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് കേക്ക് മുറിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. ഒപ്പം മോഹൻലാലിൻറെ ചലചിത്ര ജീവിതത്തിൻറെ സമഗ്ര ചിത്രം വെളിവാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. പരിപാടികൾക്ക് ജനറൽ സെക്രട്ടറി ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ, ജേക്കബ് തമ്പി, ജോസഫ് സെബാസ്റ്റ്യൻ, ജിതിൺകൃഷ്ണ, ലെനിൻ ഗോപാൽ, ദീപക്, ജോഷി, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ലാൽ കെയേഴ്സ്

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ