കുവൈറ്റ് സിറ്റി : 32 രാജ്യങ്ങൾക്ക് കുവൈത്ത് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്ന കാര്യം ഉറപ്പായി. ഇത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പുതിയ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
ഇതോടെ യാത്ര വിലക്കുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതി തന്നെ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ തീരുമാനം ഉണ്ടാവുകയുള്ളൂ. അതേസമയം വിലക്ക് ഇല്ലാത്ത രാജ്യങ്ങൾ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരുന്നതിന് നിരോധനമില്ല.
ഇത്തരത്തിൽ വരുന്ന യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ