ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹൈസ്‌കൂൾ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് ഒരു സ്വദേശി പൗരനും പ്രവാസിക്കും ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. രണ്ട് വ്യക്തികൾക്കും 10 വർഷം തടവും 482,000 ദിനാർ കനത്ത പിഴയുമാണ് വിധിക്കപ്പെട്ടതെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
പ്രതികൾ പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുൾപ്പെടെ സോഷ്യൽ മീഡിയ ചാനലുകളിൽ പരീക്ഷാ ചോദ്യങ്ങൾ പ്രചരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് കേസ് വ്യാപക ശ്രദ്ധയാകർഷിച്ചത്.
More Stories
ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ
വലിയ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതായി കണ്ടെത്തിയ ബെദൂനി യുവാവ് അറസ്റ്റിൽ .
കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും