St.basil orthodox church kuwait യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെയും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെയും ഭാഗമായി drawing and coloring competition സംഘടിപ്പിച്ചു.
കുട്ടികളിൽ ചിത്രകല പ്രോത്സാഹിപ്പിക്കാൻ നിരന്തര പരീശീലനം നൽകണമെന്നും, മത്സരങ്ങളിൽ മാത്രം ഒതുങ്ങാതെ അവർ വരച്ച ചിത്രങ്ങൾ കൊണ്ട് ചിത്രശാലകൾ, എക്സിബിഷൻ ഉൾപ്പെടെ ഒരുക്കണമെന്നും ,. കല ഉള്ളിടത്ത് കലാപമുണ്ടാകില്ല എന്നും പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്റർനാഷണൽ ആര്ടിസ്റ്റ് സ്പെസ് കുവൈറ്റ് ഭാരവാഹി ശ്രീ ശ്രീകുമാർ വല്ലന സൂചിപ്പിക്കുക ഉണ്ടായി.
യോഗത്തിൽ ഇടവക വികാരി Rev. Fr അജു വർഗീസ് അദ്യക്ഷത വഹിച്ചു യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ജിജോ തോമസ് സ്വാഗതവും, ഇടവക ട്രസ്റ്റി ശ്രീ ബിനീഷ് കുര്യൻ, സെക്രട്ടറി ശ്രീ അനീഷ് മത്തായി, ആത്മിയ സംഘടനകളുടെ കമ്മിറ്റി മെമ്പർ ജിജി ജോർജ് എന്നിവർ ആശംസകളും. യുവജന പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി പ്രമോദ് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി.
അൻപതിലേറെ കുട്ടികൾ വിവിധ കാറ്റഗറിയിൽ മത്സരിച്ച പ്രോഗ്രാമിൽ ബിനു വടശ്ശേരിക്കര ശ്രീകുമാർ വല്ലനക്ക് വരച്ചുനൽകിയ ഛായചിത്രവും ചടങ്ങിന് മിഴിവേകി. യുവജനപ്രസ്ഥാന അംഗങ്ങൾ എല്ലാം സന്നിഹിതരായിരുന്നു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി