ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ വീട്ടിൽ മദ്യം ഉണ്ടാക്കിയ 13 പേരെയും മദ്യപിച്ചതായി കണ്ടെത്തിയ 8 പേരെയും ഖൈത്താൻ – ഫർവാനിയ – ഹവല്ലി – സാൽമിയ എന്നിവിടങ്ങളിൽ നിന്ന് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഒമ്പത് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളിലും തൊഴിൽ പദവികളിലും മാറ്റം വരുത്തുന്നത് താൽക്കാലികമായി നിർത്തലാക്കി
ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു
സ്കൂളുകളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ച് കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം