March 13, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് എയർവെയ്സുമായി സഹകരിച്ച് ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ലുലു ഗ്രൂപ്പ്

കുവൈറ്റ് : കുവൈറ്റിലെ വിപണികളിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യസാമഗ്രികൾ എത്തിച്ചു. കൊച്ചി, ഡൽഹി വിമാനത്താവളങ്ങളിൽ നിന്ന് വ്യാഴാഴ്ച (മാർച്ച് 12) പുറപ്പെട്ട കുവൈറ്റ് എയർവേയ്‌സിന്റെ പ്രത്യേക വിമാനങ്ങളിലാണ് പഴങ്ങളും പച്ചക്കറികളും മാംസവും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കുവൈറ്റിലെത്തിച്ചത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റ് എയർവേയ്‌സിന്റെ എയർബസ് 330-900 വിമാനത്തിലാണ് (KU 5006) കയറ്റുമതി നടന്നത്. ബുധനാഴ്ച രാത്രി 8:30-ന് ചരക്കുകളില്ലാതെ കൊച്ചിയിലെത്തിയ വിമാനം, 32 ടൺ പുതിയ പഴങ്ങളും പച്ചക്കറികളും സംഭരിച്ച് വ്യാഴാഴ്ച രാവിലെ 10:40-ഓടെ കുവൈറ്റിലേക്ക് തിരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30-ന് വിമാനം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ‘ഫെയർ എക്‌സ്‌പോർട്‌സ് ഇന്ത്യ’യാണ് ഈ ചരക്കുനീക്കം ഏകോപിപ്പിച്ചത്. കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്കാണ് ഈ ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്.

ഇതോടൊപ്പം ഡൽഹിയിൽ നിന്നും ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വിമാനം കുവൈറ്റിലേക്ക് സർവീസ് നടത്തി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെട്ട കുവൈറ്റ് എയർവേയ്‌സിന്റെ ബോയിംഗ് 777 (KU 5008) വിമാനത്തിൽ മാംസവും മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളുമാണ് അയച്ചത്. ഇന്ത്യയിൽ നിന്നുള്ള ഉന്നതനിലവാരമുള്ള ഉൽപ്പന്നങ്ങൾ വേഗത്തിൽ കുവൈറ്റ് വിപണിയിൽ ലഭ്യമാക്കാൻ ഈ പ്രത്യേക വിമാന സർവീസുകൾ സഹായകമായി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!