ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി,നിയമവിരുദ്ധമായി യു-ടേണുകൾ നടത്തുന്നവരെ ജനറൽ ട്രാഫിക് വകുപ്പ് നടപടി എടുക്കാൻ തുടങ്ങി . നിയമലംഘകർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.
60 ദിവസം വരെ വാഹനങ്ങൾ കണ്ടുകെട്ടലും അധിക നിയമ നടപടികളും പിഴകളിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു . ഗതാഗത നിയമങ്ങൾ പാലിക്കാനും റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്യിട്ടുണ്ട്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ