ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ പുരോഗമിക്കുന്നു . വെള്ളിയാഴ്ച നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം , ഫോക്ക് കണ്ണൂർ , കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകൾ വിജയിച്ചു . സോക്കർ ലീഗിൽ മലപ്പുറം , കെ ഇ എ കാസർഗോഡ് , എറണാകുളം ജില്ലാ വിജയിച്ചപ്പോൾ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു . മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . ഇർഷാദ് , ഇബ്രാഹിം എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത് . രണ്ടാം മത്സരത്തിൽ ഫോക് കണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് കെ ഇ എ കാസർകോടിനെ പരാജയപ്പെടുത്തി . ഉണ്ണി കൃഷ്ണൻ ആണ് രണ്ട് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ എറണാകുളം ഒരു ഗോളിന് ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി . കുര്യൻ ആണ് വിജയ ഗോൾ നേടിയത് . നാലാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റാഫിയാണ് കോഴിക്കോടിന് വേണ്ടി ഗോൾ നേടിയത് . മത്സരങ്ങൾ വീക്ഷിക്കാൻ കെ ഇ എ കാസർഗോഡ് പ്രതിനിധി ഹമീദ് മധൂർ മുഖ്യാഥിതി ആയിരുന്നു .. സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ വസീം നേടിയ ഒരു ഗോളിന് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സുധീഷ് , അഭിനവ് എന്നിവരാണ് ഗോൾ നേടിയത് . ഗാലറിയെ ആവേശത്തിലാക്കിയ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി . എറണാകുളത്തിന് വേണ്ടി അഭിരാം രണ്ടും രാകേഷ് ഒരു ഗോളും നേടി തൃശൂരിന് വേണ്ടി ആസിഫ് രണ്ട് ഗോളുകൾ നേടി നാലാം മത്സരത്തിൽ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് തമ്മിലുള്ള മത്സരംഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മത്സരത്തിൻറെ രണ്ടാം പകുതിയിൽ പാലക്കാടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല മത്സരത്തിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉണ്ണി കൃഷ്ണൻ (ഫോക് കണ്ണൂർ ) ഷോബി (കുര്യൻ ) ഇർഷാദ് (മലപ്പുറം ) സവാദ് (കെ ഡി എൻ എ കോഴിക്കോട് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി സൂരജ് (പാലക്കാട് ) ജാബിർ (മലപ്പുറം ) രാകേഷ് (എറണാകുളം ) സുധീഷ് (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു
More Stories
ഇസ്ലാമിക പുതുവത്സരദിനം പ്രമാണിച്ച് 2025 ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
കുപ്പിവെള്ളത്തിന് ക്ഷാമമില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം
കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത