ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള യു.എൻ ബഹുകക്ഷി കൂടിയാലോചന കുവൈറ്റിൽ നടന്നു. അന്താരാഷ്ട്ര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് സൗദ് മുഹമ്മദ് അൽ ജാറല്ല കുവൈറ്റ് പ്രതിനിധി സംഘത്തെ നയിച്ചു. ഇന്ത്യൻ സംഘത്തെ യു.എൻ രാഷ്ട്രീയ വിഭാഗം ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ പ്രതിനിധീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പ്രശ്‌നങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൂടിയാലോചന എന്ന നിലയിൽ, ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ചർച്ച തീരുമാനമെടുത്തു.
ചേരിചേരാ പ്രസ്ഥാനം (നാം), G-77-ന്റെയും ചട്ടക്കൂടിലെ സഹകരണം ഉൾപ്പെടെ ബഹുമുഖ വേദികളിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുപക്ഷവും ഫലപ്രദമായ വീക്ഷണങ്ങൾ കൂടിയാലോചന കൈമാറ്റം ചെയ്തു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള കൂടുതൽ സഹകരണത്തിൽ ബഹുകക്ഷി കൂടിയാലോചന ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.