ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 10 ന് “അന്താരാഷ്ട്ര ഹിന്ദി ദിവസ്” ആഘോഷിച്ചു. എല്ലാ ഇന്ത്യൻ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാരും ഹിന്ദി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ആഘോഷം കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡർ, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ “ഹിന്ദി ദിവസ്” സന്ദേശം വായിച്ചു.
ഹിന്ദി ദിവസിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി എംബസി നേരത്തെ ഉപന്യാസ രചന, കവിതാ പാരായണം, സംവാദം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അംബാസഡർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.
വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ ഹിന്ദി കവിതകൾ ചൊല്ലിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യയിൽ നടന്ന സിബിഎസ്ഇ ദേശീയ സ്കൂൾ ഗെയിംസിൽ മികച്ച വിജയം നേടിയ കുവൈറ്റിൽ നിന്നുള്ള വിദ്യാർത്ഥികളെയും അംബാസഡർ അനുമോദിച്ചു.
More Stories
I DAK-ന്റെ 5-ാം അന്താരാഷ്ട്ര ശാസ്ത്രീയ സിംപോസിയം വിജയകരമായി നടത്തി
വെള്ളിയാഴ്ച വരെ കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും
ഹലാ ഇവൻസ് സിറ്റി ഗ്രൂപ്പ് കമ്പനി അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ