ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻട്രൽ ജയിലിൽ അജ്ഞാതയായ ഒരു വനിതാ തടവുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്.
മരണം മറ്റ് തടവുകാർ ജയിൽ അധികൃതരെ അറിയിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. യുവതി കുഴഞ്ഞുവീണ് താഴെ വീണുവെന്നും അനങ്ങുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്ന് തടവുകാർ അധികൃതരെ അറിയിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഉടൻ തന്നെ വാർഡിലെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്തിട്ടുണ്ട്.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.