ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ഉയർന്ന നിലയിലെത്തി. ഒരു ഡോളറിന് 83.36 ഇന്ത്യൻ രൂപ വരെ എന്ന നിലയിലേക്കും ഇടിഞ്ഞതോടെയാണ് ഈ മാറ്റം.
ഒരു കുവൈറ്റ് ദിനാറിന് 270.85 രൂപ വരെയാണ് വിനിമയ നിരക്ക് . അൽ മുസൈനി എക്സ്ചേഞ്ചിൽ ഇന്ന് രേഖപ്പെടുത്തിയ നിരക്കാണ് ഇത്. മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരമാണ് വന്നെത്തിയിരിക്കുന്നത്. പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്.
കുവൈറ്റിൽ അങ്ങോളമിങ്ങോളം ഉള്ള 130-ൽ അധികം ശാഖകൾ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഉപഭോക്താക്കൾക്ക് മികച്ച വിനിമയ നിരക്ക് ഉറപ്പുവരുത്തുമെന്ന് അൽ മുസൈനി എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.