കുവൈറ്റ് സിറ്റി: കുവൈത്തിലെ സാൽമിയ, മൈദാൻ ഹവല്ലി പ്രദേശങ്ങളിൽ തടസ്സപ്പെട്ടിരുന്ന കുടിവെള്ള വിതരണം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു തുടങ്ങി. പ്രധാന പൈപ്പ് ലൈനിലുണ്ടായ തകരാർ പരിഹരിച്ചതിനെ തുടർന്നാണ് ജലവിതരണം സാധാരണ നിലയിലായതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം (MEW) അറിയിച്ചു.
ബാഗ്ദാദ് സ്ട്രീറ്റിലെ 1000 മില്ലീമീറ്റർ വ്യാസമുള്ള പ്രധാന ശുദ്ധജല പൈപ്പ് ലൈനിലുണ്ടായ അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്നാണ് കഴിഞ്ഞ ദിവസം ഈ മേഖലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടത്. മന്ത്രാലയത്തിലെ എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയായെന്നും പൈപ്പുകളിലെ സമ്മർദ്ദം സാധാരണ നിലയിലാകുന്നതോടെ വരും മണിക്കൂറുകളിൽ എല്ലാ കെട്ടിടങ്ങളിലും പൂർണ്ണതോതിൽ വെള്ളം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. ജനസാന്ദ്രതയേറിയ ഈ മേഖലകളിൽ വെള്ളം തടസ്സപ്പെട്ടത് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരെ പ്രയാസത്തിലാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാനായത് വലിയ ആശ്വാസമായി.








More Stories
വോയ്സ് കുവൈത്ത് വനിതാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സാന്ത്വനം കുവൈറ്റും ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു
കെ എം എഫ്, ബി ഡി കെ എമർജൻസി രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.