ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12,000 പ്രവാസികളെ നാടുകടത്തി. 2023 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഉള്ള കണക്കാണിതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം , പൊതു ധാർമ്മികതയുടെ ലംഘനം തുടങ്ങിയ കേസുകളിൽ ആണ് ഇവർക്കെതിരെ നടപടി.
എല്ലാ മേഖലകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പ്രചാരണങ്ങൾ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
More Stories
മിന അബ്ദുള്ള റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു , നാല് പേർക്ക് പരിക്ക്
ഇന്ത്യൻ സ്റ്റാർ വോയ്സ് മെഗാ ഫൈനൽ -ഹെലൻ സൂസൻ മികച്ച ഗായിക
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി