കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ശ്രീ. ജയകുമാർ എ പി അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് രക്ഷാധികാരിയായി നേതൃത്വ നിരയിൽ ആത്മാർത്ഥയോടും അർപ്പണ ബോധത്തോടും കൂടി പ്രവാസി വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിനും പ്രവാസ ലോകത്ത് അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടവും, ആഘാതവുമാണെന്ന് പിഎൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡണ്ട് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ജോസ് അബ്രഹാം, ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. പി എൽ സി കുവൈറ്റ് പ്രസിഡണ്ട് ബിജു സ്റ്റീഫൻ തിരുവനന്തപുരത്തെ പൽകുളങ്ങരയുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ നേരിട്ട് ചെന്ന് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും