കുവൈറ്റ് സിറ്റി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ അഞ്ചാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്റം പറഞ്ഞു.
നാലാം ഘട്ടം തുടരാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ച് ഘട്ട നടപടികളില്‍ അവസാന ഘട്ടം പ്രഖ്യാപിക്കാനിരിക്കെയാണ് കുവൈറ്റില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തത്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ