ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 77-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാരഥി കേന്ദ്ര വനിതാവേദി, സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റിന്റെ (SAME) ഭാഗമായ രണ്ടാമത്തെ പരിപാടി മാനസിക സമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത സൈക്കാട്രിസ്റ്റും വിവിധ ആശുപത്രികളിൽ സൈക്കാട്രി വിഭാഗം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഡോ: സുജൻ ടി രാജ് സെമിനാറിന്റെ മുഖ്യാഥിതിയായി പങ്കെടുക്കുകയും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അതിജീവനത്തെപ്പറ്റിയും മാനസികാരോഗ്യത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി ക്ലാസ്സ് എടുത്തു.

ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ കുവൈറ്റ് സമയം 6 PM ന് സൂം ഓൺലൈൻ മീറ്റിങ്ങിലൂടെയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. ചെയർ പേഴ്സൺ പ്രീതി പ്രശാന്ത് സെമിനാറിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയൂം സാരഥി കുവൈറ്റ് പ്രസിഡന്റ് കെ ആർ അജി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സെമിനാറിൽ ഉന്നയിക്കപ്പെടുകയും ഡോ. സുജൻ അവക്കൊക്കെ വ്യക്തമായി മറുപടി നല്കുകയും ചെയ്തു. നൂറിലധികം ആൾക്കാർ പങ്കെടുത്ത സെമിനാർ സാരഥി കുവൈറ്റ് ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ എൻ എസ് ജയകുമാർ എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ജോ.സെക്രട്ടറി ആശാ ജയകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. വൈസ് ചെയർപേഴ്സൺ രശ്മി ഷിജു പരിപാടികൾ ഏകോപിപ്പിക്കുകയും സാരഥി ജോയിന്റ് ട്രെഷറർ അരുൺ സത്യൻ, വനിതാവേദി കമ്മിറ്റി അംഗങ്ങളായ പൗർണമി സംഗീത്, സിജി പ്രദീപ്, ഷൈനി രഞ്ജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.
സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റ് പ്രോഗ്രാം വ്യക്തികളുടെ മാനസിക ക്ഷേമവും വ്യക്തിഗത വികസനവും വർദ്ധിപ്പിക്കുന്നതാണെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.