March 9, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെ എം എഫ്, ബി ഡി കെ എമർജൻസി രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും റമദാൻ മാസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകതയും മുൻനിർത്തി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളൈറ്റ് മെഡിക്കൽ ഫോറം (KMF),ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK) ന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് വ്യാഴാഴ്ച രാത്രി അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വിജയകരമായി നടന്നു.

രാത്രി 8 മണി മുതൽ 11 മണിവരെ നടന്ന ക്യാമ്പ് കെ എം എഫ് കേന്ദ്ര കമ്മിറ്റി അംഗവും, ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറാപ്പി സ്പെഷലിസ്റ്റ് അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. നളിനാക്ഷൻ (BDK) സ്വാഗതം ആശംസിച്ചു.

കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെഎംഎഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ , കെഎംഎഫ് അബ്ബാസിയ (A) യൂണിറ്റ് പ്രസിഡന്റ് പ്രവീൺ കുമാർ , സാമൂഹ്യപ്രവർത്തകരായ മുബാറക് കമ്പ്രത്ത്, മനോജ് മാവേലിക്കര, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിഡികെ കോഡിനേറ്റർ രാജൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി.

രക്തദാനം നടത്തിയ സന്നദ്ധ ദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്ത എല്ലാ സന്നദ്ധ രക്തദാതാക്കൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

കെ എം എഫ് റ്റെയും, ബി ഡി കെ യുടെയും സന്നദ്ധ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

അടിയന്തര ആവശ്യത്തിനായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

error: Content is protected !!