ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷൻ കുവൈറ്റ് ‘ഐ എ കെ പൊന്നോണം 2023’ ഫ്ലെയർ പ്രകാശനം നടത്തി. ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സംഘടനയുടെ സീനിയർ മെമ്പർമാരായ ജിജി മാത്യു, സാൽമിയ ഏരിയ കോഡിനേറ്റർ ടോം ഇടയൊടി, അഡ്വൈസറി ബോർഡ് ചെയർമാൻ ബാബു ചാക്കോ , മീഡിയ പാർട്ണർ നിക്സൺ ജോർജ്, എന്നിവർ ചേർന്ന് ആണ് പ്രകാശനം നിർവഹിച്ചത് . പ്രോഗ്രാം കൺവീനർമാരായ എബിൻ തോമസ്, ബിജോ ജോസഫ് കോഡിനേറ്റർ ഷിജു ബാബു എന്നിവർ ചേർന്ന് നിക്സൺ ജോർജിൽ നിന്നും ഫ്ലയെർ ഏറ്റുവാങ്ങി. ഇടുക്കി എന്ന വികാരം നെഞ്ചോട് ചേർത്ത് വയ്ക്കുവാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ആശംസയിലൂടെ നിക്സൺ ജോർജ്ജും, ഇടുക്കി അസോസിയേഷൻറെ സ്വീകാര്യതയെ കുറിച്ച് ജിജി മാത്യുവും, ഒരുമയുടെ ഓർമ്മപ്പെടുത്തലും ആയി ടോം ഇടയൊടിയും, കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ജോസ് തോമസ് , ബിജു പി ടി, ശ്രീ ബാബു ചാക്കോ , മറ്റ് സീനിയർ മെമ്പേഴ്സും ആശംസകൾ അറിയിച്ചു.
ഇടുക്കി അസോസിയേഷൻ പ്രസിഡൻറ് ജോബിൻസ് ജോസഫ്, ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ, ട്രഷറർ ജോൺലി തുണ്ടിയിൽ, ജോയിന്റ് സെക്രട്ടറി ഔസേപ്പച്ചൻ തോട്ടുങ്ങൽ , ജോയിൻറ് ട്രഷറർ ശ്രീ ബിജോ മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്, വുമൺസ് ഫോറം ഭാരവാഹികൾ കോർ കമ്മിറ്റി മെമ്പേഴ്സ് തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
സെപ്റ്റംബർ 29 നു 10 മണി മുതൽ സാൽമിയ സമറുദാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ ഐ എ കെ പൊന്നോണം 2023’ വർണാഭമായ ഘോഷയാത്ര, ചെണ്ടമേളം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന നാടൻപാട്ടുകൾ , ഒരു തൂവൽ പക്ഷികൾ എഫ് എം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത സദ്യ, പായസമേള, ഇൻസ്ട്രുമെന്റ് മ്യൂസിക്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.