ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നോടുള്ള ആദര സൂചകമായും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ 2024 ജനുവരി 25 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 8 വരെ സെൻട്രൽ ബ്ലഡ് ബാങ്ക് ജാബ്രിയയിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നല്പ്പതിൽ പരം അംഗങ്ങൾ രക്തം ദാനം നിർവഹിച്ചു .ബി. ഇ. സി എക്സ്ചേഞ്ച് പ്രധാന സ്പോൺസർ ആയ പരിപാടിയിൽ സേവനം കുവൈത്തിന്റെ അംഗങ്ങളും പങ്കെടുത്തു.
ബി. ഡി. കെ കുവൈത്ത് കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സേവനം കുവൈത്ത് പ്രതിനിധികളായ ബിജു കിളിമാനൂർ,ജിനു എന്നിവർ സംസാരിച്ചു.നിമീഷ് കാവാലം സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു.ലിനി ജോയ്, നളിനാക്ഷൻ എന്നിവർ ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ് ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.