കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 682 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 122,317 ആയി. ഇതിൽ 122 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് കോവിഡ് മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തി. മൂന്ന് രോഗികളാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 749 ആയി.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 113,391 ആയി.
8,177 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
FIGHT_AGAINST_CORONA






More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ