കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി നേഴ്സ് കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (36) മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെച്ചു.
ഉച്ചയ്ക്ക് 3 മണി മുതല്‍ 4 മണി വരെ
സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ ആയിരുന്നു പൊതുദർശനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്തിമോപചാരമർപ്പിച്ചു.
നാളെ രാവിലെയുള്ള കുവൈറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ്സായിരുന്നു അന്തരിച്ച ഡിംപിൾ . ഭർത്താവ് – യൂജിൻ ജോൺ
മക്കൾ- സൈറ, ദിയ, ക്രിസിയ









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ