കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് സുരക്ഷാ ബ്യൂറോ മേധാവിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെയാണ് കുവൈത്ത്
സുരക്ഷാ ബ്യൂറോ അധ്യക്ഷൻ ഷെയ്ഖ് താമർ അൽ അലി അൽ സബയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ
ചർച്ച ചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദ്ദേശീയ
സംഭവവികാസങ്ങളും, മേഖലയിലെ കോവിഡ് -19 സാഹചര്യവും
അതിനെതിരായ കൂട്ടായ പോരാട്ടവും
ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ